തിരുവനന്തപുരം : സൈബർ അധിക്ഷേപത്തിനെതിരെ സീരിയൽ നടി രേഖ രതീഷ് മുഖ്യമന്ത്രിക്ക് പരാതി നൽകി . മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. നടി വിവാഹം കഴിക്കുന്നുവെന്ന പേരിൽ അധിക്ഷേപ ക്യാപ്ഷനുകളും വീഡിയോകളും പ്രസിദ്ധീകരിക്കുന്ന യൂട്യൂബ് ചാനലുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നൽകിയ പരാതി സൈബർ പൊലീസിന് കൈമാറി. നടിമാർ ഉൾപ്പെടെയുളളവരുടെ വ്യക്തിജീവിതം വിഷയമാക്കി അധിക്ഷേപ വീഡിയോകൾ നിർമിക്കുന്നത് അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നാണ് രേഖയുടെ ആവശ്യം.
