തിരുവനന്തപുരം : ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മാനേജ്മെന്റുകൾ ഇടഞ്ഞു നിൽക്കുന്ന വേളയിൽ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സകല കരുക്കളും നീക്കുകയാണ് സർക്കാർ. ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്യപ്പെട്ട തസ്തികകൾ ഒഴിച്ചിട്ട് ബാക്കിയുള്ളവയിൽ സ്ഥിര നിയമനം നടത്താം സുപ്രീംകോടതിയെ സമീപിച്ച് എൻഎസ്എസ് മാനേജ്മെന്റുകൾ അനുകൂല വിധി നേടിയിരുന്നു. ഈ വിധി മറ്റ് എല്ലാ മാനേജ്മെൻറ്കൾക്കും ബാധകമാക്കിയാണ് ഇപ്പോൾ സർക്കാർ ഉത്തരവ് ഇറക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ സുപ്രീംകോടതി ഏപ്രിലിൽ ഹർജി പരിഗണിക്കാനിരിക്കെ സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. അതിനാൽ സുപ്രീംകോടതി ഉത്തരവിന് അനുസരിച്ചാലും അന്തിമ തീരുമാനമെന്ന് സർക്കാർ ഉപാധി വച്ചിട്ടുണ്ട്.
വിഷയത്തിൽ സർക്കാരിനെതിരെ ക്രൈസ്തവ മാനേജ്മെന്റുകൾ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് അതിവേഗത്തിൽ ഉത്തരവുമായി സർക്കാർ രംഗത്ത് വരുന്നത്.
