ചൂണ്ടയിടാൻ എത്തിയ മധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു

insight kerala


കോട്ടയം: ചൂണ്ടയിടാൻ എത്തിയ മധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശി അഷ്‌റഫ്‌ ആണ് മരിച്ചത്. രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ തൊഴിലാളിയായ അഷ്‌റഫ്‌ ഏറ്റുമാനൂർ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമുള്ള ചിറക്കുളത്തിൽ ചൂണ്ടയിടാൻ എത്തിയതായിരുന്നു. വെള്ളത്തിൽ വീണ് മുങ്ങിത്താഴ്ന്ന അഷ്റഫിനെ ഫയർ ഫോഴ്സിന്റെ സ്കൂബ ടീം എത്തിയാണ് കരയ്‌ക്കെടുത്തത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Share This Article