വിഴിഞ്ഞത്ത് ഹോട്ടലിൽ ഭക്ഷ്യ വിഷബാധ; രണ്ടുപേർ മരിച്ചു; നാലുപേർ ചികിത്സയിൽ; ഹോട്ടൽ അടച്ചുപൂട്ടി

insight kerala

തിരുവനന്തപുരം : ഭഷ്യ വിഷബാധ ഉണ്ടായ
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർ മരിച്ചു; മീൻ കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയെന്ന് സംശയം!
നിലമേലിൽ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ചികിത്സതേടിയ രണ്ടുപേർ മരിച്ചു. ഭക്ഷ്യവിഷ ബാധയെന്ന് ബന്ധുക്കൾ ആരോപിച്ചു. നിലമേൽ പ്ലാച്ചിയോട് കുന്നിൽ വീട്ടിൽ റഷീദ ബീവി (58), മരുമകൻ ഷാജി(48) എന്നിവരാണ് മരിച്ചത്. റഷീദ ബീവിയുടെ മകൾ സജി മോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ നില മെച്ചപ്പെട്ടു.

ഇവർ കഴിഞ്ഞദിവസം വിഴിഞ്ഞത്തെ ഒരു റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. മടങ്ങും വഴി ദേഹാസ്വാസ്ഥ്യവും ചർദ്ദിയും അനുഭവപ്പെട്ടതോടെ ചികിത്സ തേടുകയായിരുന്നു. വിഴിഞ്ഞത്ത് നിന്നും മീൻ വിഭവങ്ങളാണ് അഞ്ചംഗ സംഘം കഴിച്ചത്.ഇവരെ ആദ്യം നിലമേലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നില ഗുരുതരമായതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇസിജിയിൽ പ്രശ്‌നങ്ങൾ കണ്ടതിനെ തുടർന്ന് ഷാജിയെ തിരു. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്. മെഡിക്കൽ കോളജിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഷാജിയെ അലർജി പ്രശ്നങ്ങൾ അലട്ടിയിരുന്നു. അലർജിയാണ് മരണകാരണമായതെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്.

Share This Article