പത്തനംതിട്ട : ഇളമണ്ണൂരിൽ റോഡരികിലൂടെ നടന്നുപോയ സ്ത്രീകളെ കാറിടിച്ച് തെറിപ്പിച്ചു. ഒരു സ്ത്രീക്ക് ദാരുണാന്ത്യം.
മറ്റൊരാൾക്ക് പരിക്കേറ്റു. ഇളമണ്ണൂർ സ്വദേശിനി ഉഷയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശാന്തയ്ക്കാണ് പരിക്കേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. അപകടം നടന്ന ശേഷം നിർത്താതെ പോയ കാർ നാട്ടുകാരുടെ സഹായത്തോടെ പുനലൂരിൽ നിന്ന് പൊലീസ് പിടികൂടി. കാർ ഓടിച്ചിരുന്ന മധുര സ്വദേശി സൂര്യ, ഒപ്പമുണ്ടായിരുന്ന ശക്തി, സതീഷ് എന്നിവർ വൈദ്യപരിശോധനയിൽ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു.
റോഡരികിലൂടെ നടന്നുപോയ സ്ത്രീകളെ കാറിടിച്ച് തെറിപ്പിച്ചു. ഒരു സ്ത്രീക്ക് ദാരുണാന്ത്യം
