പ്രേംകുമാർ കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും. പാർട്ടി പ്രവേശനത്തിനുശേഷം പ്രഖ്യാപനം.

insight kerala

തിരുവനന്തപുരം: നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും. കോൺഗ്രസ് പ്രവേശനത്തിന് ശേഷം പ്രഖ്യാപനം ഉണ്ടാകും. സ്വന്തം തട്ടകമായ കഴക്കൂട്ടത്ത് പ്രേംകുമാർ മത്സരിച്ചാൽ വിജയ സാധ്യത ഏറെ എന്നാണ് കോൺഗ്രസിൻറെ കണക്കുകൂട്ടൽ. പ്രേംകുമാറിന്റെ കോൺഗ്രസ് പ്രവേശനത്തിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി ചർച്ച നടത്തിയതായി സൂചന. ഇന്ന് കൂടിക്കാഴ്ച ഉണ്ടാകും.

അതിനിടെ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സിപിഎമ്മിന്റെ നീക്കവും നടക്കുന്നുണ്ട്. കടകംപള്ളി സുരേന്ദ്രൻ ഇന്നലെ രാത്രിയോടെ പ്രേംകുമാറിനെ കാണാൻ വീട്ടിലെത്തിയെങ്കിലും കാണാൻ കഴിഞ്ഞില്ല.

Share This Article