ചേവായൂരിലെ അവയവദാന ഇൻസ്റ്റിറ്റ്യൂട്ടിന് ആലിൻ ഷെറിൻ്റെ പേര് നൽകും; മുഖ്യമന്ത്രി

insight kerala

കോഴിക്കോട് ചേവായൂരിൽ ആരംഭിക്കുന്ന അവയവദാന ഇൻസ്റ്റിറ്റ്യൂട്ടിന് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആയ ആലിൻ ഷെറിൻ എബ്രഹാമിന്റെ പേര് നൽകാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ആലിൻന്റെ മല്ലപ്പള്ളി നെടുങ്ങാടപള്ളിയിലെ വീട്ടിൽ എത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളോടാണ് ഇക്കാര്യം അറിയിച്ചത്. വൈകാതെ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. വൈകിട്ട് ആറരയോടെ എത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി ഏറെ നേരം സംവദിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജും ഒപ്പമുണ്ടായിരുന്നു.

Share This Article