എൻ.സി.പി (എസ്) പത്തനംതിട്ട ജില്ലാ ഘടകം കേരള കോൺഗ്രസ് ജെ യിലേക്ക്. ഇതോടെ എൻസിപി ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതായി പ്രസിഡന്റ് ജിജി വട്ടശ്ശേരിൽ അറിയിച്ചു. പാർട്ടിയിലെ അഖിലേന്ത്യാ തലത്തിലുള്ള അനിശ്ചിതത്വവും സാധാരണക്കാരുടെ പ്രശ്നങ്ങളോടുള്ള അവഗണനയുമാണ് തീരുമാനത്തിന് പിന്നിലെന്ന് ജിജി വട്ടശ്ശേരിൽ വ്യക്തമാക്കി.
എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ജില്ലാ കമ്മിറ്റിയെ അട്ടിമറിക്കാൻ ശ്രമിച്ചതായും, ഭരണ നേതൃത്വം അധികാരത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നതായും വാർത്താ സമ്മേളനത്തിൽ ആരോപണമുയർന്നു.
ലയനസമ്മേളനം ഉടൻ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
എൻ.സി.പി (എസ്) പത്തനംതിട്ട ജില്ലാ ഘടകം കേരള കോൺഗ്രസ് ജെ യിൽ ലയിച്ചു
