തിരുവനന്തപുരത്ത് വൻ ലഹരി വേട്ട; 300 കിലോയിൽ അധികം കഞ്ചാവുമായി യുവാവ് പിടിയിൽ

insight kerala

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട.
പാപ്പനംകോടുനിന്ന് 300 കിലോഗ്രാമിലധികം കഞ്ചാവുമായി യുവാവ് പിടിയിലായി. കരകുളം സ്വദേശി അഫ്സലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നോവ കാറിൽ ലഹരിവസ്തുക്കൾ കടത്താൻ ശ്രമിക്കവെ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.

കഞ്ചാവും കാറും മറ്റൊരാൾക്ക് കൈമാറാൻ കാത്തുനിൽക്കവേയാണ് കരകുളം സ്വദേശി അഫ്സൽ പിടിയിലായത്. നേരത്തെയും വിവിധ കേസുകളിൽ ഇയാൾ പ്രതിയായിരുന്നുവെന്നാണ് വിവരം.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്..
നാർക്കോട്ടിക് അസിസ്​റ്റന്റ് കമ്മീഷണർ ഗോപകുമാറിന്റെ നേതൃത്വത്തിലാണ് സി​റ്റിയിൽ പരിശോധന നടത്തിയത്. ഇന്നോവ കാറിന്റെ പുറകിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.. കഞ്ചാവുകടത്തിയതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്. അഫ്സലിനെ അന്വേഷണസംഘം കൂടുതൽ ചോദ്യം ചെയ്യും..

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article