തൊണ്ടിമുതൽ കേസ് : ആൻ്റണി രാജുവിന്റെ ഹർജി പരിഗണിക്കുന്നത് കോടതി നാളത്തേയ്ക്ക് മാറ്റി

insight kerala

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ ശിക്ഷ റദ്ദാക്കാനുള്ള മുൻമന്ത്രി ആന്റണി രാജുവിന്റെ ഹർജി പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നാളത്തേയ്ക്ക് മാറ്റി..
മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷ നിയമപരമായി നിലനിൽക്കില്ലെന്നാണ് ചുണ്ടിക്കാട്ടിയാണ് ആന്റണി രാജു സെഷൻസ് കോടതിയെ സമീപിച്ചത്. ആന്റണി രാജുവിന്റെ നിയമസഭാംഗത്വത്തിലും നാളത്തെ കോടതി വിധി നിര്‍ണായകമാണ്.

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയതിന് ആന്‍റണി രാജുവിനെ മൂന്നുവർഷത്തേക്കാണ് കോടതി ശിക്ഷിച്ചത്. ഇതോടെ എം.എൽ.എ സ്ഥാനത്തുനിന്ന് ആന്‍റണി രാജു അയോഗ്യനായി.. പിന്നീട് ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു. കോടതിവിധി റദ്ദാക്കിയാൽ ആന്‍റണി രാജുവിന് എം.എൽ.എയായി തിരികെയെത്താനാകും. കേസില്‍ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് ആന്റണി രാജുവിനെതിരെ തെളിഞ്ഞത്.

Share This Article