മൂന്നാറിൽ വീണ്ടും ഒറ്റയാൻ പടയപ്പയുടെ പരാക്രമം.

insight kerala


ഇടുക്കി മൂന്നാറിൽ വീണ്ടും ഒറ്റയാൻ പടയപ്പയുടെ പരാക്രമം.
ആന ഓട്ടോ റിക്ഷ തകർത്തു.
കഴിഞ്ഞ രാത്രിയിൽ കടലാർ എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷൻ സ്വദേശിയായ കറുപ്പുസ്വാമിയുടെ ഓട്ടോ റിക്ഷയാണ് ആന തകർത്തത്.
കറുപ്പ് സ്വാമി ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ടു.
വീട്ടിൽ പോകുന്ന വഴിയായിരുന്നു ആനയുടെ ആക്രമണം.
ഓട്ടോ റിക്ഷ പൂർണമായും തകർന്നു.
കഴിഞ്ഞദിവസം തലയാർ എസ്റ്റേറ്റിനു സമീപം വിനോദസഞ്ചാരികളുടെ വാഹനവും പടയപ്പ തകർത്തിരുന്നു.
വിനോദ സഞ്ചാരികൾ ആനയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

Share This Article