വ്ലോഗർ ചിന്നു പാപുവിൻ്റെ ആൺ സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി

insight kerala


കാസർക്കോട് : വ്ളോഗർ ചിന്നു പാപു എന്ന രേഷ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം നടന്ന് വരികെ രേഷ്മയുടെ കൂട്ടുകാരനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
മന്നിപാടി സ്വദേശി സന്ദേശിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രേഷ്മയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്.
ഇൻഫ്ലുവൻസർ ചിന്നുപാപുവിന്റെ മരണവുമായി ബന്ധപ്പെട്ട് സന്ദേശിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.
രേഷ്മയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടന്ന് വരികെയാണ് ആൺ സുഹൃത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്.
രേഷ്മയുടെ മരണത്തെ തുടർന്ന് സന്ദേശിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത് സന്ദേശിന മാനസിക വിഷമത്തിലാക്കിയതായി സുഹൃത്തുക്കൾ പറയുന്നു.
സന്ദേശിന് രേഷ്മയുടെ മരണത്തിൽ പങ്കില്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

Share This Article