എസ്.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ പൊലിസുകാരന് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ സംഭവത്തിൽ പൊലിസ് സേനയിൽ പ്രതിഷേധം രൂക്ഷം

insight kerala

തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലീസുകാരനെയാണ്​ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചത്. എ.ആർ ക്യാമ്പിലെ പൊലീസുകാരൻ മിഥുൻ റോയിക്കാണ് മർദനമേറ്റത്. എസ്​.എഫ്​.ഐക്കാർ നൽകിയ കേസിൽ മർദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തു​. സഹോദരിക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. ഈ നടപടിയിൽ പൊലീസ് സേനയിൽ പ്രതിഷേധം ശക്തമാണ്. എന്നാൽ, മർദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാകട്ടെ ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പ് ചുമത്തിയാണ് വഞ്ചിയൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തതത്‌. ഇതുവരെ എസ്.എഫ്.ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടില്ല.. കൃത്യമായ ദൃശ്യങ്ങൾ ലഭ്യമായിട്ടും പ്രതികളായ എസ്.എഫ്.ഐ പ്രവർത്തകരെ പിടികൂടാൻ പൊലീസ് മടിക്കുന്നത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്ന ആരോപണമാണ് ഉയരുന്നത്..

ക്രിമിനലുകൾക്ക് സംരക്ഷണം ഒരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര വകുപ്പും സർക്കാർ സംവിധാനങ്ങളും അധഃപതിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു .
SFI പ്രവർത്തകരുടെയും പൊലീസ് ഉദ്യോഗസ്ഥന്റെയും പരാതിയിൽ കേസെടുത്തിട്ടുണ്ട്, ഏത് സാഹചര്യത്തിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് അന്വേഷിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തിക് പറഞ്ഞു.

Share This Article