ട്വൻ്റി- 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ ബ്ലോക്ക്ബസ്റ്റർ പോരാട്ടം ഇന്ന്

insight kerala

ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ബ്ലോക്ക്ബസ്റ്റർ പോരാട്ടം ഇന്ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും. ടി20 ലോകകപ്പിലെ ഗ്രൂപ്പ് എയിലെ കരുത്തർ തമ്മിലുള്ള ഈ പോരാട്ടം രാത്രി 7 മണിക്കാണ് ആരംഭിക്കുന്നത്

ഗ്രൂപ്പ് എയിൽ നിലവിൽ ഇന്ത്യയും പാകിസ്ഥാനും ഒന്നും രണ്ടും സ്ഥാനത്താണ്. യുഎസ്എ, നമീബിയ എന്നിവർക്കെതിരായ വിജയങ്ങളുമായി സൂര്യകുമാർ യാദവിന്‍റെ കീഴിലുള്ള ടീം ഇന്ത്യ അപരാജിതരായി മുന്നേറുന്നു. മറുവശത്ത് നെതർലൻഡ്സിനെയും യുഎസ്എയെയും തകർത്ത് പാകിസ്ഥാനും 4 പോയിന്‍റുമായി ഒപ്പത്തിനൊപ്പമുണ്ട്. ഇന്ന് ജയിക്കുന്ന ടീമിന് സൂപ്പർ 8 റൗണ്ട് ഏറെക്കുറെ ഉറപ്പിക്കാം.

കാലാവസ്ഥാ പ്രവചനമനുസരിച്ച് ഇന്ന് പകല്‍ കൊളംബോയില്‍ മഴ സാധ്യതയുണ്ട്. എന്നാല്‍ മത്സരസമയത്ത് മഴ പെയ്യാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. എങ്കിലും മഴ പെയ്താല്‍ മത്സരം വൈകാനുള്ള സാധ്യതയും മുന്നിലുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article