പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; ക്യാമ്പിലുള്ള വരെ കേന്ദ്രീകരിച്ച് അന്വേഷണം

insight kerala

അതീവ സുരക്ഷ മേഖലയായ പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്ന് എകദേശം രണ്ട് കോടി രൂപ വില വരുന്ന ആനക്കൊമ്പാണ് മോഷണം പോയത്. ക്യാമ്പിൽ നിന്നുള്ളവരുടെ സഹായമില്ലാതെ അകത്തു കയറാനോ ആനക്കൊമ്പെടുത്ത് പുറത്തേക്ക് പോവാനോ കഴിയില്ല. കയറാനും ഇറങ്ങാനും പട്ടാളത്തിന്റെ സുരക്ഷാപരിശോധനയുള്ള മേഖലയിൽ 100കിലോ ഭാരമുള്ള ആനക്കൊമ്പുകൾ എടുത്ത് പുറത്തേക്ക് കൊണ്ടുപോവുക എളുപ്പമല്ല. അതുകൊണ്ട് തന്നെ നിലവിൽ ക്യാമ്പിൽ ഉള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്..

ക്യാമ്പിനകത്തുള്ള ഓഫീസേഴ്‌സ് മെസ്സും പരിസര പ്രദേശങ്ങളും സൈനികര്‍ വ്യാപകമായി പരിശോധിച്ചു. എന്നാല്‍ പരിശോധനയില്‍ ഇതുവരെ ഫലപ്രദമായ കണ്ടെത്തലുകള്‍ ഉണ്ടായിട്ടില്ല. സൈനിക ക്യാമ്പ് ആയതിനാല്‍ പൊലീസിന് നേരിട്ട് എല്ലാ ഭാഗങ്ങളിലും പരിശോധന നടത്തുന്നതിന് പരിമിതികള്‍ നിലനില്‍ക്കുന്നുണ്ട്..മോഷണം നടന്ന ദിവസം ക്യാമ്പില്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ ഒരുക്കങ്ങള്‍ക്കായി എത്തിയ 18 പേരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും വിവരങ്ങള്‍ ഒന്നും ലഭിച്ചില്ലെന്നാണ് സൂചന..

കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.. കണ്ടോൺമെന്റ് അസിസ്റ്റന്റ് കമ്മീഷർക്കാണ് അന്വേഷണ ചുമതല

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article