കോൺഗ്രസ് നേതാക്കളുടെ തിരക്കിട്ട യോഗം കൊച്ചിയിൽ

insight kerala

കൊച്ചി: തിരുവനന്തപുരത്ത് നാളെ കെപിസിസി യോഗം നടക്കാനിരിക്കെ കൊച്ചിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ തിരക്കിട്ട യോഗം ചേർന്നു. എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സീറ്റ് വിഭജനം, സീറ്റ് വെച്ചുമാറൽ ഉൾപ്പെടെ യോഗത്തിൽ ചർച്ച ആയി. 22 ന് ഡൽഹിയിൽ സ്ക്രീനിംഗ് കമ്മിറ്റിക്ക് ശേഷമായിരിക്കും കോൺഗ്രസ്‌ ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുക. സ്ഥാനാർത്ഥി നിർണായ ചർച്ചകളുടെ പ്രാഥമികമായ കാര്യങ്ങൾ തീരുമാനിക്കാനാണ് നേതാക്കൾ യോഗം ചേർന്നത്. പ്രതിപക്ഷ നേതാവിന്റെ യാത്ര അവസാനിക്കുന്നതിന് മുമ്പ് ഒന്നാം ഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും. ഘടകക്ഷികളുമായുള്ള സീറ്റ് ചർച്ചകൾ അന്തിമഘട്ടത്തിലാണ്. തർക്കങ്ങൾ ഉള്ള സ്ഥലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുന്നു.

നാളെ തെരഞ്ഞെടുപ്പ് സമിതി യോഗമാണ് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് ചേരുന്നത്. കേന്ദ്ര നിരീക്ഷകർ ഉൾപ്പടെ യോഗത്തിൽ പങ്കെടുക്കും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article