കൊച്ചി: കൊച്ചിയിൽ മകളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആറു വയസ്സുകാരിയായ മകളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുട്ടി കഴിഞ്ഞ ഒരു വർഷമായി പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. മരണത്തിന് മണിക്കൂറുകൾക്കു മുമ്പും പീഡനം നടന്നതായി റിപ്പോർട്ട്. എളമക്കര പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പോലീസ് അന്വേഷണം ഊർജിതമാക്കി. പീഡന വിവരം അറിയില്ലെന്നാണ് അമ്മയുടെ മൊഴി.
