മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നു പേരെ കുത്തി

insight kerala

തൃശ്ശൂർ : മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട നേപ്പാൾ സ്വദേശിയായ യുവാവ് മൂന്നു പേരെ കുത്തി. ഇന്ന് പുലർച്ചെയാണ് സംഭവം.
യുവാവ് ആദ്യം തൃശ്ശൂർ കാമത്ത് ലൈനിലെ ഹോസ്റ്റൽ ഉടമയായ 66 വയസ്സുള്ള മുരളിയെ ആണ് കുത്തിയത്. ശേഷം റോഡിലൂടെ നടന്നുപോയ ഇയാൾ മറ്റു രണ്ടുപേരെയും കുത്തുകയായിരുന്നു
പരിക്കേറ്റ മുരളിയെ തൃശ്ശൂർ അശ്വിനി ആശുപത്രിയിലും മറ്റു രണ്ടുപേരെ തൃശൂർ ജൂബിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുരളിക്ക് വയറിനാണ് കുത്തേറ്റത്. യുവാവിനെ പോലീസ് പിടികൂടി തിരികെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
രക്ഷപ്പെടുകയായിരുന്നു
ആലുവ ഈസ്റ്റ്‌ പോലീസ് ആണ് ഇയാളെ ഇന്ന് പുലർച്ചെ ഒന്നരയോടെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ആശുപത്രിയിലെത്തിച്ച് അരമണിക്കൂറിനകം ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ബാത്റൂമിന്റെ വശത്തുകൂടി രക്ഷപ്പെടുകയായിരുന്നു.

Share This Article