ഡോക്ടർ ചമഞ്ഞ് യുവതി തിരുവനന്തപുരം മെഡി.കോളേജിൽ; സുരക്ഷാ ജീവനക്കാർ പിടികൂടി

insight kerala

തിരുവനന്തപുരം: ഡോക്ടർ ചമഞ്ഞ് യുവതി തിരുവനന്തപുരം മെഡി.കോളേജിൽ . സുരക്ഷാ ജീവനക്കാർ പിടികൂടി. ഇവ എന്ന സ്ത്രീയാണ് പിടിയിലായത്. ന്യൂറോ സർജനെന്ന വ്യാജേന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ കയറുകയായിരുന്നു. സംശയം തോന്നിയ സുരക്ഷാ ജീവനക്കാർ അധികൃതരെ അറിയിച്ചു. ഈ പേരിൽ ഡോക്ടർ ഇല്ലെന്ന് വ്യക്തമായതോടെ തെരച്ചിൽ നടത്തി. വേഷം മാറി ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിക്കവെ യുവതി പിടിയിലായി. മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. യുവതിയെ ചോദ്യം ചെയ്യുകയാണ്.

Share This Article