വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിറക്കി

insight kerala

തിരുവനന്തപുരം: തൽക്കാലം തുടങ്ങിയതോടെ സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. അതിനാൽ 1958 ലെ കേരള മിനിമം വേതന ചട്ടം 24, 25 ലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിറക്കി. ഫെബ്രുവരി 12 മുതൽ മെയ് 20 വരെയാണ് ജോലി സമയം ക്രമീകരിച്ച് കൊണ്ട് ലേബർ കമ്മീഷണർ സഫ്ന നമ്പറുദീൻ ഉത്തരവിറക്കിയത്. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12.00 മണി മുതൽ ഉച്ചതിരിഞ്ഞ് 3.00 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7.00 മണി മുതൽ വൈകുന്നേരം 7.00 മണി വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി ക്രമീകരിച്ചു.

.

Share This Article