പത്തനംതിട്ട: തിരുവല്ലയിലെ സ്പായിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ
ഏഴാം പ്രതിയും അറസ്റ്റിൽ. തിരുവല്ല മഞ്ഞാടി സ്വദേശി ഷിൻ്റോ പി സണ്ണിയാണ് ചങ്ങനാശ്ശേരിയിൽ നിന്ന് പോലീസിന്റെ പിടിയിലായത്.
ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ ഏഴാമത് ഒരാൾ കൂടി ഉണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
സിസിടിവി ദൃശ്യങ്ങളിലും ഇയാൾ ഉണ്ടായിരുന്നു. കേസിന്റെ അന്വേഷണത്തിൽ സ്പായിൽ നടന്നത് ക്വട്ടേഷൻ അല്ലെന്നും ലക്ഷ്യം ഗുണ്ടാ പിരിവായിരുന്നുവെന്നും കഴിഞ്ഞ പോലീസ് വെളിപ്പെടുത്തിയിരുന്നു.
തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷൻ അല്ലെന്ന് പൊലീസ്. ഗുണ്ടാ പിരിവ് നടത്താനാണ് പ്രതികൾ എത്തിയതെന്നും 50,000 രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടതെന്നും പൊലീസ്. പണം നൽകാതെ വന്നതോടെയാണ് ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.
സ്ഥാപനത്തിന്റെ ഉടമ സംഭവത്തിന്റെ പിന്നിൽ ക്വട്ടേഷൻ ആണെന്ന് ആരോപണം ഉന്നയിച്ചിരുന്നു. കേസിലെ മുഴുവൻ പ്രതികളും പിടിയിലായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന കിരൺ തോമസും സാജൻ തോമസും ബുധനാഴ്ച പൊലീസ് സ്റ്റേഷനിൽ എത്തി സ്വമേധയാ കീഴടങ്ങിയത്. ബംഗളുരുവിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് സൂചന. മറ്റ് നാലു പ്രതികളും പിടിയിലായതോടെയാണ് കിരണും സാജനും കീഴടങ്ങിയത്.

