ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്‌കോട്ടെ-ദാബാസ്‌പേട്ട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 6 മലയാളികൾ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. രണ്ട് കാറുകളും ഒരു ട്രക്കും ബൈക്കും ഉൾപ്പെട്ട കൂട്ടിയിടിയാണ് ദാരുണമായ അപകടത്തിന് കാരണമായത്. ദേശീയപാതയിൽ (NH-648) വെള്ളിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഹൊസ്‌കോട്ടെയ്ക്ക് സമീപം സത്യവര ഗ്രാമത്തിലുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് ജീവൻ നഷ്ടമായതായി പോലീസ് സ്ഥിരീകരിച്ചു
ഇന്ന് പുലർച്ചെ ഹോസ്കോട്ടെ ദേശീയ പാതയിൽ എം സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടം ഉണ്ടായത്. അമിത വേഗത്തിൽ ആയിരുന്ന കാർ ആദ്യം ബൈക്കിനെ ഇടിക്കുകയും തുടർന്ന് ചരക്ക് ലോറിയിൽ ഇടിച്ചുകയറുകയും ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ ചരക്ക് ലോറി തലകീഴായി മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

