തിരുവനന്തപുരം: ജഗതി പാലത്തിനു സമീപം മാരുതിസെൻ കാറിന് തീ പിടിച്ചു. ഒറ്റശേഖരമംഗലം കുറ്റിയാണിക്കാട് സ്വദേശിയും റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനുമായ രാധാകൃഷ്ണന്റെ കാർ ആണ് കത്തി നശിച്ചത്. ബന്ധുവീട് സന്ദർശിക്കാൻ പോകവേയായിരുന്നു അപകടം. ബാറ്ററി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. കാറിൽ ഉണ്ടായിരുന്ന രണ്ടുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു.. തിരുവനന്തപുരം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തിയാണ് തീ അണച്ചത്.
