കൊല്ലം : ഇരവിപുരത്ത് ജേഷ്ഠനെ അനുജൻ തലക്കടിച്ചു കൊന്നു. തെക്കുംഭാഗം സ്വദേശി അനിൽ ആണ് കൊല്ലപ്പെട്ടത്. വൈകിട്ട് നാല് മണിയോടെ ആണ് ആക്രമണം ഉണ്ടായി. ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനിലിനെ രക്ഷിക്കാൻ ആയില്ല. ഇരുവരും ഏറെ നാലായി മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരാണ്. പ്രതിയെ പോലീസ് പിടികൂടി വൈദ്യപരിശോധന നടത്തിയ ശേഷം നിരീക്ഷണത്തിലേക്ക് മാറ്റി. മരിച്ച അനിലിന്റെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
