തൃശ്ശൂർ : നഗരത്തിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്നാണ് മോഷണം. പോസ്റ്റോഫീസ് റോഡിലെ മാരിയമ്മൻകോവിലിലും, ഡി ഐ ജി ഓഫീസിന് തൊട്ടപ്പുറത്തെ ഇരട്ടച്ചിറ ശിവക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്നുമാണ് മോഷണം നടന്നത്. അമ്മൻ കോവിലിൽ നിന്നും 5000 രൂപ നഷ്ടപ്പെട്ടു. ഇന്നലെ രാത്രിയാണ് 11 മണിയോടെ ആണ് കവർച്ച. കവർച്ചക്ക് പിന്നിൽ ഒരാൾ ആണെന്ന് സംശയം. പണം നഷ്ടപ്പെട്ടത് മാരിയമ്മൻ കോവിലിൽ നിന്നുമാണ്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുുവന്നു.
