ആൻ്റണി രാജു നൽകിയ അപ്പീൽ ഹർജിയിൽ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

insight kerala

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആൻ്റണി രാജു നൽകിയ അപ്പീൽ ഹർജിയിൽ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇന്ന് കേസിൽ വിധി വരുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും കോടതി നടപടികൾ തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നാണ് ആൻ്റണി രാജുവിന്റെ ആവശ്യം.മജിസ്റ്റേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയാൽ ആൻറണി രാജുവിന് എംഎൽഎയായി തിരികെയെത്താം. അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയ കേസിലാണ് ആന്റണി രാജുവിനെ മൂന്നുവർഷത്തേക്ക് ശിക്ഷിച്ചത്.

Share This Article