ശബരിമല സ്വർണമോഷണക്കേസിൽ ശാസ്ത്രീയ പരിശോധനയ്ക്കായി പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത്

insight kerala

പത്തനംതിട്ട : ശബരിമല സ്വർണമോഷണക്കേസിൽ ശാസ്ത്രീയ പരിശോധനയ്ക്കായി പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച്‌ അനുമതി നൽകിയതിന് പിന്നാലെയാണ്
വീണ്ടും പരിശോധനയ്ക്കായി സംഘം എത്തിയത്. ശ്രീകോവിലിന്റെ എല്ലാ ഭാഗത്തുമുള്ള സ്വർണം വിശദമായി പരിശോധിച്ചശേഷം സാമ്പിൾ ശേഖരിക്കും. നട അടച്ച സമയത്ത് ആയിരിക്കും പരിശോധനകൾ നടത്തുക.
മുൻപ് നടത്തിയ പരിശോധനകളിൽ തട്ടിപ്പിൻ്റെ വ്യാപ്തി വ്യക്തമാകാത്ത സാഹചര്യത്തിലാണ് സംഘം വീണ്ടും പരിശോധനക്ക് എത്തിയത്.
നാളെയും മറ്റന്നാളുമായി സംഘം സ്വർണ്ണപ്പാളികളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കും.
പരിശോധനയിൽ എസ്‌ഐടിക്കൊപ്പം ലീഗല്‍ മെട്രോളജി ഗോള്‍ഡ് അസസ്‌മെന്റ്‌ വിഭാഗവുമുണ്ട്.
പാളികൾ മാറിയോയെന്നും എത്ര സ്വർണം അതിലുണ്ട്‌ എന്ന് അറിയാനും ശാസ്‌ത്രീയ തെളിവുകൾക്കുമായി സാമ്പിളുകൾ മുംബൈയിലെ ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലേക്ക്‌ അയക്കും.

Share This Article