ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവാഭരണം മുൻ കമ്മീഷണർ കെ. എസ്. ബൈജുവിന് ജാമ്യം

insight kerala

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തിരുവാഭരണം മുൻ കമ്മീഷണർ കെ. എസ്. ബൈജുവിന് ജാമ്യം. കേസിലാണ് തിരുവാഭരണം മുൻ കമ്മീഷണർ കെ. എസ്. ബൈജുവിന് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.
അന്വേഷണവുമായി ബന്ധപ്പെട്ട നിശ്ചിത കാലപരിധിക്കുള്ളിൽ SIT കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
എന്നാൽ, ഇതോടെ ബൈജുവിന് ജയിൽ മോചനം ലഭിക്കില്ല.
ദ്വാരപാലക ശില്പങ്ങളിൽ നിന്നുള്ള സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡ് തുടരുന്നതിനാൽ അദ്ദേഹം കസ്റ്റഡിയിൽ തുടരേണ്ടിവരും. അതേസമയം
ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ വീണ്ടും റിമാൻഡ് ചെയ്തു.
14 ദിവസത്തേയ്ക്കാണ് വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്.
ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കോടതിയിൽ നേരിട്ട് ഹാജരാക്കിയിരുന്നില്ല

Share This Article