ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഓസ്‌ട്രേലിയന്‍ പൗരന്‍ അറസ്റ്റില്‍. സക്കിയുള്ള ഇസെഡ് പാര്‍ക്കര്‍ എന്ന 58കാരനാണ് അറസ്റ്റിലായത്. യു. എ. ഇയില്‍ ജോലി ചെയ്തിരുന്ന യുവതിയ്ക്കാണ് പണം നഷ്ടപ്പെട്ടത്. സോഷ്യല്‍ മീഡിയ വഴിയാണ് യുവതി ഇയാളെ പരിചയപ്പെട്ടത്. ഓസ്‌ട്രേലിയയിലെ പ്രശസ്ത കമ്പനിയിലെ സി.ഇ.ഒ ആണെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഈ കമ്പനിയില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ജോലിക്കു വേണ്ടി അഞ്ച് ലക്ഷത്തി എമ്പതിനായിരം രൂപയാണ് ഇയാള്‍ വാങ്ങിയത്. ജോലി ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. പ്രത്യേക ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്ന് ലാപ്‌ടോപ്പും, മൊബൈല്‍ ഫോണുകളും, നിരവധി രേഖകളും കണ്ടെടുത്തു.
