കോട്ടയം: പണിമുടക്ക് ദിവസം തുറന്നു പ്രവർത്തിച്ച ബാർ ഹോട്ടലിന് നേരെ ആക്രമണം. കോട്ടയം പായിപ്പാട് പ്രവർത്തിക്കുന്ന എമറാൾഡ് ഹോട്ടലിലാണ് ഒരു സംഘം അതിക്രമം നടത്തിയത്. ഹോട്ടലിന്റെ മുൻവശത്തെ വാതിൽ അടിച്ചു തകർത്തു. ബാറിലെ ജീവനക്കാരെ മർദ്ദിക്കുകയും സാധനങ്ങൾ തകർക്കുകയും ചെയ്തതായും പരാതിയുണ്ട്. ഇരു ചക്ര വാഹനത്തിൽ എത്തിയവരാണ് അതിക്രമം നടത്തിയത്. സംഭവത്തിൽ ഹോട്ടൽ ഉടമ ശ്രീകുമാർ തൃക്കൊടിത്താനം പോലീസിൽ പരാതി നൽകി. 5 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും പരാതിയിൽ പറയുന്നു. സമരാനുകൂലികളാണ് അതിക്രമം നടത്തിയതെന്നാണ് ഉടമയുടെ ആരോപണം.
പണിമുടക്ക് ദിവസം തുറന്നു പ്രവർത്തിച്ച ബാർ ഹോട്ടലിന് നേരെ ആക്രമണം
