പത്തനംതിട്ട : തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ
ഒളിവിലായിരുന്ന രണ്ട് പ്രതികൾ കീഴടങ്ങി. പ്രതികളായ കിരണും സജിനുമാണ് തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇതോടെ കേസിൽ ഉൾപ്പെട്ട 6 പ്രതികളും പോലീസ് പിടിയിലായി. നേരത്തെ കേസിലെ പ്രധാന പ്രതി മരണസുബിൻ എന്ന സുബിൻ അലക്സാണ്ടർ, ബെർലിൻദാസ്, വരുൺകുമാർ , പ്രശോഭ് എന്നിവരെ പിടികൂടിയിരുന്നു. ഇനി സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പ്രതികളെ ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലടക്കം നടപടികളിലേക്ക് പോലീസ് കടക്കും. ഒപ്പം കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.
കൂടാതെ സ്പാകളില്‍ നിന്ന് മാസപ്പടി വാങ്ങല്‍, ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം എന്നിവയിൽ തിരുവല്ല സ്റ്റേഷനിലെ ചില പൊലീസുകാര്‍ക്കെതിരായ ആക്ഷേപത്തില്‍ വകുപ്പുതല പരിശോധനയും നടക്കുന്നുണ്ട്.
തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കീഴടങ്ങി
