കെ.പി.എം.എസിൻ്റെ രാഷ്ട്രീയ നിലപാട് ഉടൻ പ്രഖ്യാപിക്കും; പുന്നല ശ്രീകുമാർ.

insight kerala


കെ.പി.എം.എസിൻ്റെ രാഷ്ട്രീയ നിലപാട് നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ.
ജാതി സെൻസസ് അടക്കമുള്ള വിഷയങ്ങളിൽ രാഷ്ട്രീയപാർട്ടികൾ സ്വീകരിക്കുന്ന നിലപാട് പരിശോധിക്കും. ഓരോ മുന്നണികളുടെയും പ്രകടനപത്രികയുടെ അടിസ്ഥാനത്തിൽ നിലപാടെടുക്കും.

സണ്ണി എം കപിക്കാടിൻ്റെ സ്ഥാനാർത്ഥിത്വം അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല.
സാമൂഹ്യ വിപ്ലവത്തിന് നേതൃത്വം നൽകുന്നവർ സ്ഥാനാർത്ഥിയാകുമ്പോൾ ആശങ്കയുണ്ട്.

എസ് എൻ ഡി പി – എൻ എസ് എസ് ഐക്യശ്രമത്തിന്റെ ആത്മാവ് രാഷ്ട്രീയ ലക്ഷ്യമായിരുന്നു.പിന്മാറിയതോടെ എൻഎസ്എസിന് രാഷ്ട്രീയ പ്രാധാന്യം വർദ്ധിച്ചുവെന്നും പുന്നല ശ്രീകുമാർ തൊടുപുഴയിൽ പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article