തിരുവനന്തപുരം: ശബരിമല കൊടിമര നിർമ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്നതിനുള്ള വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും. എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
മേധാവിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. 2017ൽ കൊടിമര നിർമ്മാണത്തിന് ശേഖരിച്ച സ്വർണ്ണത്തിന്റെ കാര്യത്തിലെ ക്രമക്കേട് അന്വേഷിക്കണം എന്ന് ഹൈക്കോടതി ഇന്നലെ വിജിലൻസിന് നിർദ്ദേശം നൽകിയിരുന്നു. കേസെടുക്കണമെങ്കിൽ തുടർനടപടികൾ ആകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ശബരിമല സ്വർണ്ണക്കുള്ള അന്വേഷിക്കുന്ന എസ്ഐടി സംഘത്തിന്റെയും ദേവസ്വം വിജിലൻസിന്റെയും കയ്യിലാണ് ശബരിമല സ്വർണ്ണ കൊടിമര പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകൾ ഉള്ളത്. ഇത് സംസ്ഥാന വിജിലൻസിന് കൈമാറണം.
ശബരിമല കൊടിമര നിർമ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്നതിനുള്ള വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിക്കും
