തിരുവല്ല സ്പാ കൂട്ടബലാത്സംഗക്കേസിൽ ശേഷിക്കുന്ന മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

insight kerala

പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗക്കേസിൽ ഒരാഴ്ച പിന്നിടുമ്പോൾ ശേഷിക്കുന്ന മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കിരൺ, സജിൻ, പ്രഷോഭ് ഉൾപ്പെടെ മൂന്ന് പേരാണ് ഇനിയും പിടിയിലാകാനുള്ളത്. ഇതിൽ രണ്ട് പേർ ബംഗളൂരുവിലേക്ക് കടന്നുവെന്നാണ് സൂചന.
ഒളിവിൽ കഴിഞ്ഞ വരുൺ കുമാറിനെ കഴിഞ്ഞ ദിവസം ആലുവയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. മരണ സുബിന് പുറമെ ബെർലിൻ ദാസ് എന്ന പ്രതിയെയും മുൻപ് പിടികൂടിയിരുന്നു.
ബലാത്സംഗത്തിന് സ്പായിലെ സഹപ്രവർത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തൽ ഗൗരവത്തോടൊണ് പൊലീസ് കാണുന്നത്. സഹപ്രവർത്തകയും അവരുടെ ആൺസുഹൃത്തും കേസിൽ പ്രതികളായേക്കും. എതിര്‍ ബിസിനസ് ഗ്രൂപ്പ് നല്‍കിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്. സ്പാകളില്‍ നിന്ന് മാസപ്പടി വാങ്ങല്‍, ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധം എന്നിവയിൽ തിരുവല്ല സ്റ്റേഷനിലെ ചില പൊലീസുകാര്‍ക്കെതിരായ ആക്ഷേപത്തില്‍ വകുപ്പുതല പരിശോധനയും നടക്കുന്നുണ്ട്.

Share This Article