തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ ഒരാൾ കൂടി പിടിയിൽ

insight kerala

പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ ഒരാൾ കൂടി പിടിയിൽ. നിരണം സ്വദേശി വരുൺ ആണ് പിടിയിലായത്. ആലുവയിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം വരുണിനെ പിടികൂടിയത്. 6 പ്രതികൾ ഉള്ള കേസിൽ ഒന്നാംപ്രതി സുബിൻ അലക്സാണ്ടർ, കൂട്ടുപ്രതി ബർലിൻ ദാസ് എന്നിവർ റിമാൻഡിൽ ആണ്. ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.
മറ്റ് മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവർ സംസ്ഥാനം വിട്ടതായാണ് സൂചന.
ഒപ്പം തിരുവല്ലയിൽ ഗുണ്ടാ കൂട്ടുകെട്ടുള്ള പൊലീസുകാർ മാസപ്പടി പറ്റുന്നുണ്ടെന്ന ആക്ഷേപത്തിൽ വിജിലൻസും പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Share This Article