തൃശ്ശൂർ : ജില്ലയിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ മുതിർന്ന നേതാക്കളുമായി ആലോചിച്ച് DCC പ്രസിഡൻറ് കൈമാറിയ പട്ടിക പുറത്ത്. കോൺഗ്രസ് മത്സരിക്കുന്ന 11 മണ്ഡലങ്ങളിലായി പരിഗണിക്കുന്നത് 20 സ്ഥാനാർത്ഥികളെയാണ്. കെപിസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് ഈ മാസം അഞ്ചിനാണ് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് പട്ടിക കൈമാറിയത്. KPCC സീക്രിനിംഗ് കമ്മറ്റിക്ക് കൈമാറിയ ലിസ്റ്റിൽ നിന്നും AICC അംഗീകാരത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തും. പ്രതിപക്ഷ നേതാവിൻ്റെ ജാഥ തൃശൂരിൽ എത്തുമ്പോൾ തന്നെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്നും സൂചന.
വിവിധ മണ്ഡലങ്ങളിൽ പരിഗണിക്കുന്ന ആളുകളുടെ വിവരങ്ങളും പുറത്തുവന്നു
1, തൃശൂർ ; TV ചന്ദ്രമോഹൻ , രാജൻ പല്ലൻ , അഡ്വ.ജോസഫ് ടാജറ്റ്
2, ഒല്ലൂർ : ഷാജി കോടംകണ്ടത്ത് , രാജൻ പല്ലൻ , അഡ്വ.ജോസഫ് ടാജറ്റ്
3, പുതുക്കാട് : സോണിയ ഗിരി , ജോസ് വള്ളൂർ ,കെ.എം ബാബുരാജ്
4, ചാലക്കുടി : സനീഷ് കുമാർ ജോസഫ്
5, നാട്ടിക : സുനിൽ ലാലൂർ , കാവ്യ രഞ്ജിത്ത്
6, കൈപ്പമംഗലം : ടി.എം നാസർ , ആസിഫ് മുഹമ്മദ്
7, കൊടുങ്ങല്ലൂർ : ഒ.ജെ ജെനീഷ് , സോണിയ ഗിരി
8 , കുന്നംകുളം : അനിൽ അക്കര , ഡോ. സോയ ജോസഫ്
9, വടക്കാഞ്ചേരി : ജോസ് വള്ളൂർ , രാജേന്ദ്രൻ അരങ്ങത്ത് , പി.എൻ വൈശാഖ്
10, ചേലക്കര : കെ.വി ദാസൻ , ശ്രീലാൽ ശ്രീധർ
11, മണലൂർ : ടി.എൻ പ്രതാപൻ , അനിൽ അക്കര

