സിജെ റോയിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ആദായനികുതി വകുപ്പിൻ്റെ ഇടപെടൽ അല്ല; കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ

insight kerala

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയിയുടെ ആത്മഹത്യ
ആദായനികുതി വകുപ്പിൻ്റെ ഇടപെടൽ മൂലമല്ലെന്ന് കോൺഫിഡന്റ് ഗ്രൂപ്പ്
മനേജിങ്ങ് ഡയറക്ടർ ടി.എ ജോസഫ്.
ഉദ്യോഗസ്ഥർ പെരുമാറിയത് ന്യായമായ രീതിയിലാണന്നും ഭീകരത സൃഷ്ടിച്ചതായി അറിവില്ലന്നും
കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കമ്പനി അധികൃതർ പറഞ്ഞു.
യാതൊരു തര നികുതി വെട്ടിപ്പും നടന്നിട്ടില്ല. കള്ളക്കടത്തോ നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടില്ല.ചില സമൂഹമാധ്യമങ്ങൾ ശ്രമിക്കുന്നു. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു
ഒരു പദ്ധതിയും മുടങ്ങിയിട്ടില്ലന്നും. പണികൾ സാധാരണ ഗതിയിൽ പുരോഗമിക്കുന്നുവെന്നും കാലതാമസമില്ലാതെ പദ്ധതികൾ പൂർത്തീകരിക്കുമെന്നും ടി.എ ജോസഫ്
പറഞ്ഞു. കേസന്വേഷണം നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുന്നതിന് പരിമിതി ഉണ്ടെന്നും അദ്ദേഹം അറിയിച്ചു

Share This Article