കൊച്ചി: കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. വൈകിട്ട് മൂന്നിന് ചേരുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിക്കും. ഉപകരണങ്ങൾക്കുൾപ്പെടെ 449 കോടി രൂപ ചെലവഴിച്ചാണ് കളമശേരിയിൽ സർക്കാർ മെഡിക്കൽ കോളേജിന് സമീപം കെട്ടിടം നിർമ്മിച്ചത്. രോഗികൾക്ക് ആധുനികവും ഗുണമേന്മയുള്ളതുമായ ചികിത്സ ലഭ്യമാക്കുതാണ് ക്യാൻസർ സെന്റർ. 12.63 ഏക്കർ സ്ഥലത്ത് 63 ലക്ഷം ചതുശ്രയടി വിസ്തീർണമുള്ള ഒമ്പതുനില കെട്ടിടമാണ് നിർമ്മിച്ചത്.
