കെ.പി. ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി

insight kerala

പത്തനംതിട്ട : സിപിഎം നേതാവ് കെ.പി. ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി എം പി .
തന്ത്രിയുടെ പണം എൻ.എം. രാജുവിന്റെ ധനകാര്യ സ്ഥാപനത്തിൽ ഉണ്ടെന്നും സ്ഥാപനം പൊളിഞ്ഞപ്പോൾ താൻ പിൻവലിച്ചു എന്നും ഉദയഭാനു പറഞ്ഞത് പച്ചക്കള്ളം.
ആദ്യ ആരോപണം പൊളിഞ്ഞപ്പോൾ നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കിടന്ന രാജുവിന്റെ പുതിയ ആരോപണവും ഏറ്റെടുത്ത് വരികയാണ്,
കെ.പി ഉദയഭാനുവോ എൻ.എം രാജുവോ താൻ രണ്ടുകോടി വാങ്ങിയതിന്റെ രേഖ പുറത്തുവിടണം.
ഒരുപാട് സത്യങ്ങൾ പുറത്തു വരാനുണ്ടെന്നും മന്ത്രി
വീണ ജോർജ് കാത്തിരിക്കണമെന്നും ആൻ്റോ ആൻ്റണി പറയുന്നു . ഒപ്പം 12 വർഷം മുൻപ്
സോണിയ ഗാന്ധിയെ കാണാൻ പോറ്റി ക്ക് അവസരം ഒരുക്കിയത് താൻ അല്ല
കർണാടകയിൽ നിന്നുള്ള നേതാക്കൾ ആണ് എന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിശദീകരണം.

Share This Article