സൂരജ് ലാമയെ സംബന്ധിച്ച രേഖകൾ ഇന്ന് ഹൈകോടതിയിൽ ഹാജരാക്കും

insight kerala

കൊച്ചി: സൂരജ് ലാമയെ സംബന്ധിച്ച രേഖകൾ നെടുമ്പാശേരി SHO ഇന്ന് ഹൈകോടതിയിൽ ഹാജരാക്കും. സൂരജ് ലാമയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ അടക്കമുള്ള എല്ലാ രേഖകകളും ഹാജരാക്കാൻ SHO ക്ക് കോടതി നിർദേശം നൽകിയിരുന്നു. സൂരജ് ലാമയുടെ മകൻ സാന്റൺ ലാമ നൽകിയ ഹേബിയസ് കോർപസ് ഹർജിയാണ് കോടതി പരിഗണിക്കുന്നത്. ഉച്ചക്ക് ഒന്നരക്ക് കോടതിയിൽ നേരിട്ട് രേഖകൾ ഹാജരാക്കാനാണ് SHO ക്ക് നിർദേശം നൽകിയിരിക്കുന്നത്. കുവൈറ്റ് വിഷമദ്യ ദുരന്തത്തിൽ ഓർമ നഷ്ടപെട്ട ബാംഗ്ലൂരു സ്വദേശി സൂരജ് ലാമയെ കൊച്ചിയിലേക്ക് നാട്കടത്തുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ സൂരജ് ലാമയെ പിന്നീട് കാണാതായിരുന്നു. കളമശേരി HMT യിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. മൃതദേഹം ഇന്നലെ കളമശേരിയിൽ സംസ്കരിച്ചു.

Share This Article