ബൈക്കിൽ കാർ ഇടിച്ച് യുവാവിന് ദാരുണന്ത്യം; സഹോദരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

insight kerala


കോട്ടയം: പാലായിൽ ബൈക്കിൽ കാർ ഇടിച്ച് യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ എൻ.എസ്.ശ്രീനാഥ് (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ശ്രീലക്ഷ്മിയെ (27) ഗുരുതര പരിക്കുകളോടെ പാലായിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9നു പാലാ കടപ്പാട്ടൂർ ബൈപാസിലായിരുന്നു അപകടം. ശ്രീനാഥും ശ്രീലക്ഷ്മിയും പാലായിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോകുമ്പോൾ എതിരെ വന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്രീനാഥ് മരണപ്പെടുകയായിരുന്നു. ശ്രീലക്ഷ്മിയുടെ വിവാഹം ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്.

Share This Article