ആശുപത്രി കാൻ്റീനിൽ തീപിടുത്തം

insight kerala

തൃശ്ശൂർ : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ കാൻ്റിനിൽ തീപിടുത്തം. ഇന്ന് പുലർച്ചേ 1.15 ഓടെയാണ് തീ പിടുത്തം ഉണ്ടായത്. ഇരിങ്ങാലക്കുട സിനിയർ ഫയർ റെസ്ക്യു ഓഫീസർ പ്രസാദ് കുമാറിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സും ചാലക്കുടി ഫയർഫോഴ്സിൽ നിന്നും ഒരു യുണിറ്റും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അടച്ചിട്ടിരുന്ന കാൻ്റിൻ്റെ മുകൾ ഭാഗത്ത് നിന്ന് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഉടൻ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും തി കൊടുത്താനുള്ള നടപടികൾ ആരംഭിയ്ക്കുകയുമായിരുന്നു. അടച്ചിട്ടിരുന്ന കാൻ്റിൻ്റെ വാതിൽ പൊളിച്ചാണ് ഫയർഫോഴ്സ് സംഘം അകത്ത് കടന്നത്. അടക്കളയിലെ ഗ്യാസ് സിലിണ്ടറിലേയ്ക്ക് തി പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.ഒന്നര വർഷം മുൻപാണ് കാൻ്റിൻ നവീകരണം നടത്തി തുറന്ന് പ്രവർത്തനം ആരംഭിച്ചത്. ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

Share This Article