ഓൺലൈൻ ട്രേഡിംഗിനിടെ വീട്ടമ്മയ്ക്ക് ലക്ഷങ്ങൾ നഷ്ടമായി

insight kerala

കൊല്ലം : ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ നടക്കുന്ന സൈബർ തട്ടിപ്പുകൾ സംസ്ഥാനത്ത് കുത്തനെ വർധിക്കുന്നതിനിടെ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര പട്ടാഴി സ്വദേശിനിയായ വീട്ടമ്മയ്ക്ക് ലക്ഷങ്ങൾ നഷ്ടമായി.ടാറ്റാ ക്യാപിറ്റൽ കമ്പനിയുടെ പേരുപറഞ്ഞ് സമീപിച്ച സംഘം, ഓൺലൈൻ ട്രേഡിംഗിലൂടെ വലിയ വരുമാനം ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു .ആദ്യഘട്ടത്തിൽ ചെറിയ ലാഭം ലഭിക്കുന്നതുപോലെ കാണിച്ച് വിശ്വാസം നേടിയ ശേഷം, കൂടുതൽ നിക്ഷേപം ആവശ്യപ്പെടുകയായിരുന്നു. പലതവണകളായി ആകെ 11,54,535 രൂപ ഇവരിൽ നിന്ന് കൈപ്പറ്റിയെന്നാണ് പരാതി.വാഗ്ദാനം ചെയ്ത ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതായപ്പോഴാണ് താൻ തട്ടിപ്പിനിരയായ വിവരം വീട്ടമ്മ തിരിച്ചറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share This Article