സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തത് ക്വട്ടേഷൻ എന്ന് സംശയം

insight kerala

പത്തനംതിട്ട തിരുവല്ലയിലെ സ്പായിൽ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പോലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങി. പൊലീസ് – ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദ്ദേശപ്രകാരമാണ് അന്വേഷണം. സ്പാകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന പൊലീസുകാർ തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണ് സംശയം. പൊലീസുകാരിൽ ചിലർ സ്പാ കളിൽ നിത്യസന്ദർശകരാണെന്നും വിവരമുണ്ട്. അതേസമയം, കേസിൽ ആറ് പ്രതികളിൽ രണ്ട് പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടർ, ബെർലിൻ ദാസ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്.
ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത.
പല തവണ ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടിട്ടും അത് നൽകാതെ വന്നതോടെയാണ് ഫെബ്രുവരി ഒന്നിന് സ്പാ യിൽ അതിക്രമിച്ചു കയറി ഗുണ്ടകൾ ജീവനക്കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയത്.

Share This Article