ജോസ് കെ മാണിയെ പരിഹസിച്ച് അപു ജോൺ ജോസഫ്

insight kerala

ജോസ് കെ മാണിയുടെ ക്ഷണം തമാശയെന്ന് കേരള കോൺഗ്രസ്‌ സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ്.
കേരള കോൺഗ്രസിന്റെ യഥാർത്ഥ തറവാട് പിജെ ജോസഫ് നയിക്കുന്ന പാർട്ടിയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ മാണി വിഭാഗത്തെക്കാൾ കൂടുതൽ നേട്ടം ജോസഫ് വിഭാഗം ഉണ്ടാക്കി.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതേയുള്ളൂ.
മുന്നണിയിൽ പ്രശ്നമുണ്ടെന്നത് മാധ്യമ സൃഷ്ടി മാത്രം.
10 സീറ്റുകൾ കേരള കോൺഗ്രസിനുണ്ട്. അതിൽ ജയിക്കുന്ന സ്ഥാനർത്ഥികളെ നിർത്തും.
കൂടുതൽ സീറ്റ് ഇതുവരെ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അപു ജോൺ ജോസഫ് തൊടുപുഴയിൽ പറഞ്ഞു.

Share This Article