തിരുവല്ല സ്പായിലെ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ അതിജീവിതയുടെ വെളിപ്പെടുത്തൽ. താൻ നേരിട്ടത് അതിക്രൂരമായ പീഡനം എന്നാണ് അതിജീവിത പറയുന്നത്. സഹപ്രവർത്തക ഇതിന് ഒത്താശ ചെയ്തതായി അതിജീവിത ആരോപിക്കുന്നു. ക്വട്ടേഷനും ഗുണ്ടാപ്പിരിവുമാണ് നടന്നത്. പ്രതി മരണ സുബിൻ ദൃശ്യങ്ങൾ പകർത്തി. കഴുത്തിൽ കത്തി വച്ചാണ് ബലാത്സംഗം ചെയ്തത്. ഉന്നത സ്വധീനമുണ്ടെന്നും ആരെയും ഭയമില്ലെന്നും ഭീഷണിപ്പെടുത്തി. ആ സമയത്ത് അവിടെയുണ്ടായിരുന്ന കസ്റ്റമറിനേയും മർദിച്ചു. ഇരുവരുടേയും നഗ്ന ചിത്രങ്ങൾ ഫോണിൽ പകർത്തിയതായും അതിജീവിത വെളിപ്പെടുത്തുന്നു.
