ജോസ് കെ മാണിയുടെ വികസന മുന്നേറ്റ യാത്ര ഇന്ന് കോട്ടയത്ത്

insight kerala


ജോസ് കെ. മാണി എംപി. നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ കോട്ടയം ജില്ലയിലെ പര്യടനം ഇന്ന് ആരംഭിക്കും. രാവിലെ പത്തനംതിട്ട ജില്ലയിലെ അടൂര്‍, തിരുവല്ല മണ്ഡലങ്ങളിലെ പര്യടനത്തിന് ശേഷം വൈകിട്ട് 4 മണിക്ക് ചങ്ങനാശേരിയിലാണ് കോട്ടയം ജില്ലയിലെ ആദ്യ സ്വീകരണം. വൈകുന്നേരം 5ന് കോട്ടയം ടൗണിലും സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ കോട്ടയം ബസേലിയസ് കോളേജില്‍ വച്ച് കോട്ടയത്തെയും പരിസര നിയോജക മണ്ഡലങ്ങളിലെയും പൗരപ്രമുഖരും, തൊഴിലാളികളും, കര്‍ഷകരും ഉള്‍പ്പെടെയുള്ള വ്യക്തിത്വങ്ങളുമായി ജാഥാ ക്യാപ്റ്റനും മറ്റ് അംഗങ്ങളും കൂടിക്കാഴ്ച നടത്തും. പുതുപ്പള്ളി, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം നിയോജക മണ്ഡലങ്ങളിലും ജാഥ ഞായറാഴ്ച പര്യടനം നടത്തും. തിങ്കളാഴ്ച പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ പര്യടനത്തിന് ശേഷം ജാഥ ഇടുക്കി ജില്ലയിലേക്ക് കടക്കും. 14ന് എറണാകുളത്താണ് മധ്യമേഖലാ ജാഥ സമാപിക്കുക.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article