മലപ്പുറം : മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത സമ്മേളനത്തിൽ പ്രമേയം. 45 ലക്ഷത്തിലധികം ജനങ്ങൾ ഉള്ള മലപ്പുറത്ത് പുതിയ ജില്ലാ രൂപീകരണം അത്യന്താപേക്ഷിതം എന്നും, ശാസ്ത്രീയ പഠനങ്ങൾ നടത്തി ജില്ലാ പുനർനിർണയം നടത്തണമെന്നും സമസ്ത ആവശ്യപ്പെടുന്നു. കാസർകോട് നടക്കുന്ന സമസ്തയുടെ നൂറാം വാർഷിക സമ്മേളനത്തിലാണ് മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. ജമാഅത്തെ ഇസ്ലാമിക്കെതിരെയും പ്രമേയം ഉണ്ടായി. രാഷ്ട്രീയ ഇസ്ലാം എന്നത് അപകടകരമായ ആശയം എന്നും മൗദൂദി ചിന്ത യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും സമസ്താ പ്രമേയത്തിൽ പറയുന്നു. പാൻ ഇസ്ലാമിക് തീവ്ര ചിന്തയ്ക്കെതിരെ ജാഗ്രത വേണം എന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
മലപ്പുറം വിഭജിക്കണമെന്ന് സമസ്ത പ്രമേയം
