പത്തനംതിട്ട : തിരുവല്ല നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻഎം രാജുവിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് പത്തനംതിട്ട എംപി ആൻ്റോ ആൻ്റണി.
തെരഞ്ഞെടുപ്പ് സമയത്തെല്ലാം ആളുകൾ തന്നെ സഹായിക്കാറുണ്ട്
എൻ എം രാജു തന്നെ സഹായിച്ചതാണ്
തെരഞ്ഞെടുപ്പിന് ശേഷം രണ്ടുമാസം കഴിഞ്ഞ് പണം തിരികെ കൊടുത്തു.
തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ പണം സഹായമാണ് എന്നാണ് കരുതിയിരുന്നത് എന്നാൽ രാജുവിന്റെ മകൾ വീട്ടിൽ വന്ന് പണം തിരികെ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
രാജു യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോഴാണ് തന്നെ തെരഞ്ഞെടുപ്പ് സമയത്ത് സഹായിച്ചത് ഇപ്പോൾ എൽഡിഎഫിന്റെ ഭാഗമാണ്
അതുകൊണ്ടാണ് തനിക്കെതിരെ ഇത്തരം ആരോപണം ഇപ്പോൾ കുത്തിപ്പൊക്കി കൊണ്ടുവരുന്നത് എന്നും
വിഷയത്തെ നിയമപരമായി നേരിടുമെന്നും ആന്റോ പറഞ്ഞു.
ഫിനാൻസ് ഉടമയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ആൻ്റോ ആൻ്റണി എം പി
