അണ്ടർ 19 ലോക കപ്പിൽ ഇന്ത്യ ചാമ്പ്യൻമാർ. ഒരു കളിയും തോൽക്കാതെയാണ് ഇന്ത്യയുടെ നേട്ടം. ഫൈനലിൽ ഇംഗ്ലണ്ടിനെ 100 റൺസിനാണ് തോൽപ്പിച്ചത്. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 9 വിക്കറ്റിന് 411 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 311 റൺസ് എടുക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. നാല്പതാമത്തെ ഓവറിൽ എല്ലാവരും ഔട്ട് ആവുകയായിരുന്നു. വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗിൻ്റ മികവിലാണ് ഇന്ത്യ പടു കൂറ്റൻ സ്കോർ ഉയർത്തിയത്. ഇന്ത്യയുടെ ആറാം കിരീടമാണിത്.
